പൊതുയിടങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം

പയ്യന്നൂർ: പൊതുയിടങ്ങളിലും യാത്രാവേളയിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയാറാകണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ രാമന്തളി ആവശ്യപ്പെട്ടു. പയ്യന്നൂർ േറഞ്ച് കൗൺസിൽ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ അരക്ഷിതരാകുന്നതും പീഡിപ്പിക്കപ്പെടുന്നതും സാമൂഹികവിപത്തി​െൻറ അടയാളങ്ങളാണ്. വിദ്യാർഥികളുടെയും കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്തിയെങ്കിൽ മാത്രമേ സമൂഹത്തിന് മുന്നിൽ അവരുടെ അസ്ഥിത്വം നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യതുൽ മുഅല്ലിമീൻ േറഞ്ച് ജനറൽ സെക്രട്ടറി ബഷീർ ദാരിമി ഉദ്ഘാടനം ചെയ്തു. േറഞ്ച് ചെയർമാൻ ശാദുലി അൽ അസ്അദി അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ ഫൈസി, അനസ് അൽ അസ്ഹരി, മുസ്തഫ ഫൈസി, റഫീഖ് അസ്ഹരി, റസൽ പയ്യന്നൂർ, റംശാദ് തായിനേരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: റംശാദ് തായിനേരി (പ്രസി), അജ്മൽ കേളോത്ത്, റസൽ പയ്യന്നൂർ (വൈസ് പ്രസി), മുഹമ്മദലി രാമന്തളി (ജന. സെക്ര), മുബീൻ വെള്ളൂർ, മുഹമ്മദ് സിനാൽ (ജോ. സെക്ര), സഹൽ എട്ടിക്കുളം (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.