തൊണ്ടിയിൽ പാലം പ്രവൃത്തി പൂർത്തിയാക്കണം -കർഷക കോൺഗ്രസ്

തൊണ്ടിയിൽ: തൊണ്ടിയിൽ പാലം പ്രവൃത്തി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് കർഷക കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ ഓഫിസ് ഉപരോധം അടക്കമുള്ള പ്രതിഷേധപരിപാടികൾ നടത്തും. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സി.ജെ. മാത്യു, സുരേഷ് ബാബു, ബൈജു വർഗീസ്, പി. അബൂബക്കർ, ബെന്നി ചരമേൽ, എസ്തപ്പാൻ തട്ടിൽ, ജോയി മഞ്ഞളി, ജോണി ചിറമേൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.