വീരാജ്പേട്ട: കുടകർ ഇന്ന് 'കക്കട-18' ആഘോഷിക്കും. കർക്കടക മാസത്തിലെ 18ാം നാൾ വിവിധയിനം ഇലവർഗങ്ങൾ കലർന്ന വിഭവങ്ങൾ ഉണ്ടാക്കുകയാണ് പ്രധാന ആഘോഷം. മരച്ചേമ്പ്, മുള കാമ്പ് എന്നിവ കർക്കടകത്തിൽ ഭക്ഷിക്കാറുണ്ടെങ്കിലും 'കക്കടചപ്പ്' എന്നറിയപ്പെടുന്ന സസ്യം െകാണ്ട് വിവിധ വിഭവങ്ങൾ ഉണ്ടാക്കും. അടിസ്ഥാനപരമായി കൃഷിപ്രധാനമായ കുടക് ജില്ലയിൽ മിഥുനമാസത്തിൽ തുടങ്ങിയ കൃഷിപ്പണികൾ കർക്കടകത്തിലാണ് അവസാനിക്കുക. കുടകിലെ ഒട്ടുമിക്ക ആഘോഷങ്ങളും കൃഷിയുമായി ബന്ധപ്പെട്ടാണ്. കൃഷിപ്പണി അവസാനിക്കുേമ്പാൾ 'പണിപ്പുട്ട്' എന്ന വിഭവവും ഉണ്ടാക്കാറുണ്ട്. 'കക്കടചപ്പ്' ചേർത്ത പായസം, പുട്ട്, കേക്ക്, ജ്യൂസ് മുതലായ കുടകർക്കും കുടക് സംസ്കാരത്തിൽ അലിഞ്ഞുചേർന്ന മലയാളികൾക്കും പ്രിയങ്കരമാണ്. കക്കടചപ്പ് എന്നറിയപ്പെടുന്ന ഇൗ ഇലവർഗം പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന സസ്യമാണ്. കർക്കടകം 18ന് ഇൗ സസ്യത്തിന് പ്രത്യേക ഒൗഷധീയ ഗുണമുണ്ടാകുമെന്നാണ് വിശ്വാസം. ഇതേക്കുറിച്ച് രാജ്യത്തെ മൂന്നു കാർഷിക സർവകലാശാലകളിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയിട്ടുണ്ട്. 'മദ്ദ്ചപ്പ്' എന്നാണ് കുടകർ ഇതിനെ വിളിക്കാറ്. മദ്ദ് എന്നാൽ മരുന്ന് എന്നാണ് അർഥം. ഇലയുടെ വിഭവങ്ങൾ കഴിക്കുന്നത് ശരീരത്തിൽ പ്രതിരോധശക്തി ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കർക്കടകം 18ന് ഇൗ ഇലയുടെ വ്യാപാരവും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.