ലോകബാങ്ക് പ്രതിനിധി സന്ദർശിച്ചു

ഇരിക്കൂർ: ലോകബാങ്ക് പ്രതിനിധി ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. ബൾക്ക് വാട്ടർ സ്കീമിൽ 1800ൽപരം കുടുംബങ്ങൾക്ക് ശുദ്ധജല വിതരണം നടത്തുന്ന ഇരിക്കൂർ ഗ്രാമപഞ്ചായത്ത് എസ്.എൽ.ഇ.സി ഓഫിസാണ് ലോകബാങ്ക് സീനിയർ സോഷ്യൽ െഡവലപ്മ​െൻറ് സ്പെഷലിസ്റ്റ് ആർ.ആർ. മോഹൻ സന്ദർശിച്ചത്. ഓഫിസ് പ്രവർത്തനത്തിലും ജലവിതരണത്തിലും പൂർണസംതൃപ്തി രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി നൂറു ശതമാനം ഗുണഭോക്താക്കൾക്ക് ജലവിതരണം നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകി. ജലനിധി ഓപറേഷൻ ഡയറക്ടർ വി.എൻ. മോഹൻകുമാർ, ജലനിധി െഡപ്യൂട്ടി ഡയറക്ടർ കെ.എൻ. സുരേഷ് ബാബു, ജോർജ് മാത്യു, ഗീതാകുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ അധ്യക്ഷത വഹിച്ചു. എസ്.എൽ.ഇ.സി പ്രസിഡൻറ് അബ്ദുസ്സലാം ഇരിക്കൂർ, സെക്രട്ടറി കെ.പി. മാമു, കെ.ആർ. അശ്രഫ്, ജനാർദനൻ, ടി.പി. ഫാത്തിമ, സി.വി.കെ. അലീമ, അമ്പിക, കെ.പി. മൊയ്തീൻകുഞ്ഞി മാസ്റ്റർ, ടി.പി. മഹമൂദ്, വി.സി. ജുനൈർ, കെ.വി. ഷീന, എ.പി. ആയിശ, കെ.ആർ. ശബീർ, ശരണ്യ, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു പരിപാടികൾ ഇന്ന് ഇരിക്കൂർ കമാലിയ മദ്റസ ഓഡിറ്റോറിയം: നവീകരിച്ച ക്ലാസ് മുറികളുടെ സമർപ്പണവും സ്റ്റേജ് നിർമാണ ഫണ്ട് കൈമാറലും ഉദ്ഘാടനം മുഹമ്മദ് അശ്രഫ് ഹാജി 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.