വീരാജ്​പേട്ട മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ 29ന്​

വീരാജ്പേട്ട: വീരാജ്പേട്ട മുനിസിപ്പാലിറ്റിയുടെ അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഇൗമാസം 29ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ഇത്തവണ ആകെ 18 വാർഡുകളാണുള്ളത്. നിലവിൽ ആകെയുള്ള 16 വാർഡുകളിൽ ബി.ജെ.പി-ഒമ്പത്, ജനതാദൾ-നാല്, കോൺഗ്രസ്-രണ്ട്, സ്വതന്ത്രർ (ബി.ജെ.പി പിന്തുണ)-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇൗമാസം 10 മുതൽ നാമനിർദേശപത്രിക നൽകിത്തുടങ്ങും. 17നാണ് പത്രിക നൽകാനുള്ള അവസാനദിവസം. ആകെ 13,330 വോട്ടർമാരാണ് മുനിസിപ്പാലിറ്റിയിലുള്ളത്. കുടകിലെ മറ്റ് രണ്ടു മുനിസിപ്പാലിറ്റികളായ കുശാൽനഗർ, സോമവാർപേട്ട എന്നിവിടങ്ങളിലേക്കും ഇതേദിവസംതന്നെ വോെട്ടടുപ്പ് നടക്കും. പരിപാടി വീരാജ്പേട്ട: മീൻപേട്ട മസ്ജിദുന്നൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂറും പ്രഭാഷണവും-അബ്ദുൽ അസീസ് ദാരിമി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.