ഇരിട്ടി: വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് കീഴ്പള്ളി പി.എച്ച്.സി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് വീൽചെയർ, വാട്ടർ ബെഡ്, വാക്കിങ് സ്റ്റിക് എന്നിവ നൽകി. എൻ.എസ്.എസ് വളൻറിയർമാർ ചെയ്ത ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച പച്ചക്കറികൾ വിറ്റാണ് 5000 രൂപയിലേറെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ ഷാജി കെ. ചെറിയാൻ, മെഡിക്കൽ ഓഫിസർ പ്രീതക്ക് വീൽചെയറും വാട്ടർ ബെഡും വാക്കിങ് സ്റ്റിക്കും കൈമാറി. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ സജി ജോസഫ്, ഷാജി പീറ്റർ, ഡയസ് പി. ജോൺ, കെ.ജെ. ഫ്രാൻസിസ്, വളൻറിയർ ലീഡർമാരായ വി.ജെ. ഗോഡ്്വിൻ, മേഘ മുകുന്ദൻ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, തടയണനിർമാണം, സ്വച്ഛ്ഭാരത് മിഷൻ, അനാഥാലയ സഹായങ്ങൾ, ആദിവാസി കോളനി ദത്തെടുക്കൽ, മെഡിക്കൽ ക്യാമ്പുകൾ, ഫോട്ടോ പ്രദർശനം, സൗജന്യ പരിശീലനം, പൊതിച്ചോർ വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എൻ.എസ്.എസ് യൂനിറ്റ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.