കെട്ടിടോദ്​ഘാടനം

കണ്ണൂർ: കണ്ണൂർ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസി​െൻറ പുതിയ കെട്ടിടോദ്ഘാടനം ആഗസ്റ്റ് എട്ടിന് നടക്കും. തോട്ടട എസ്.എൻ കോളജിനു സമീപം ഗോവർധനഗിരിയിൽ രാവിലെ 8.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ജിയോളജി ലാബ് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 2014ൽ ആരംഭിച്ച കോളജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്സി ജിയോളജി, ബി.സി.എ കോഴ്‌സുകളാണുള്ളത്. വാർത്തസമ്മേളനത്തിൽ അരയാക്കണ്ടി സന്തോഷ്, എം.കെ. വിനോദൻ, എം. സദാനന്ദൻ, വി.പി. ദാസൻ, പ്രഫ. പി.എൻ. സത്യനാഥൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.