കേന്ദ്ര സർവകലാശാല അധ്യാപക​െൻറ ശമ്പളവർധന തടഞ്ഞു​െവച്ച നടപടി ഹൈകോടതി റദ്ദാക്കി

കാസർകോട്: കേന്ദ്ര സർവകലാശാല അധ്യാപക​െൻറ ശമ്പളവർധന തടഞ്ഞുെവച്ച നടപടി ഹൈകോടതി റദ്ദാക്കി. അസോസിയേറ്റ് പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യ​െൻറ ഇൻക്രിമ​െൻറ് തടഞ്ഞ നടപടിയാണ് താൽക്കാലിക വിധിയിലൂടെ പുനഃസ്ഥാപിച്ചത്. തങ്ങൾക്കിഷ്ടമല്ലാത്ത അധ്യാപകർക്കെതിരെ സർവകലാശാല എടുക്കുന്ന വിദ്വേഷനടപടിക്ക് എതിരെയാണ് ഹൈകോടതിയുടെ വിധി. ഹരജിക്കാരന് ലഭ്യമാക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകിയിരിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. അധ്യാപകരുടെ ശമ്പളം തടയുക, സസ്പെൻഡ് ചെയ്യുക, പുറത്താക്കുക എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഹൈകോടതിയിൽ നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർവകലാശാല കേരള ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഗിൽബർട്ട് സെബാസ്റ്റ്യൻ. പ്രതികാരനടപടിക്ക് കാരണവും ഇതാണെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.