കാസർകോട്: കേന്ദ്ര സർക്കാറിെൻറ കർഷകേദ്രാഹ നയങ്ങൾക്കെതിരെയുള്ള ദേശവ്യാപക പ്രക്ഷോഭത്തിെൻറ ഭാഗമായി കർഷക സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒമ്പതിന് കാസർകോട് ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കർഷകസംഘം സംസ്ഥാന ജോയൻറ് സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് മാർച്ചും ധർണയും പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ഉൽപന്നങ്ങൾ ചെലവിെൻറ 50 ശതമാനം ചേർത്ത് സംഭരിക്കുക, വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിക്കുക, റബറിന് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമര വളൻറിയർമാർക്കുള്ള ഉച്ചഭക്ഷണം വീടുകളിൽനിന്ന് പൊതിച്ചോറായി ശേഖരിക്കും. പ്രധാനമന്ത്രിക്ക് ഭീമഹരജി സമർപ്പിക്കുന്നതിെൻറ ഭാഗമായി 70 കോടി കർഷകരുടെ ഒപ്പു ശേഖരിക്കുന്നുണ്ട്. ജില്ലയിൽനിന്ന് ശേഖരിക്കുന്ന ഒപ്പുകൾ കലക്ടർക്ക് സമർപ്പിക്കും. സമരത്തിെൻറ തുടർച്ചയായി സെപ്റ്റംബർ അഞ്ചിന് പാർലമെൻറ് മാർച്ച് സംഘടിപ്പിക്കും. ഇതിന് അനുഭാവം പ്രകടിപ്പിച്ച് സെപ്റ്റംബർ അഞ്ചിന് മണ്ഡലാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തും. സമരത്തിെൻറ പ്രചാരണാർഥം ജില്ല വാഹനജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. ജാഥ ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഹൊസങ്കടിയിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാലുദിവസത്തെ പര്യടത്തിനുശേഷം അഞ്ചിന് കാഞ്ഞങ്ങാട്ട് സമാപിക്കും. കർഷകസംഘം ജില്ല സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പുവാണ് ജാഥ ലീഡർ. ജില്ല പ്രസിഡൻറ് പി. ജനാർദനൻ മാനേജറുമാണ്. പഞ്ചായത്തിൽ ഒരു സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ ഹെഡ് പോസ്റ്റ് ഒാഫിസ് സമര സംഘാടകസമിതി വൈസ് ചെയർമാൻ കെ.എ. മുഹമ്മദ് ഹനീഫ, എ. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.