കേളകം: കനത്ത മഴയിൽ ആറളം വനത്തിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണിപ്പുഴയിൽ കനത്ത വെള്ളപ്പൊക്കം. വളയഞ്ചാൽ കമ്പിപ്പാലവും ആനമതിലും തകർന്നു. രാവിലെ ഒമ്പത് മണിയോടെയാണ് ബാവലിപ്പുഴ നൂറുകണക്കിനാളുകളുടെ കൃഷിയിടങ്ങളിലൂടെ കവിഞ്ഞൊഴുകി ഗ്രാമവാസികളെ പരിഭ്രാന്തരാക്കിയത്. ഒമ്പത് മണിയോടെയാണ്, വളയഞ്ചാലിൽനിന്ന് ചീങ്കണ്ണിപ്പുഴക്ക് കുറുകെ ആറളം ഫാമിലേക്കുള്ള കമ്പിപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. വെള്ളപ്പൊക്കം കണ്ട് പകച്ച് പാലത്തിൽ കയറാൻ ആളുകൾ മുതിരാതിരുന്നതിനാൽ ദുരന്തം വഴിമാറി. ഇതേ സമയത്ത് തന്നെയാണ് മലവെള്ളം ഒഴുകിയെത്തി മുട്ടുമാറ്റി-വാളുമുക്ക് അതിർത്തിയിൽ ആനമതിൽ തകർന്നത്. സമീപത്തെ തോട്ടിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ മതിലിന് കുറുകെ സ്ഥാപിച്ച കുഴലുകൾ അടഞ്ഞ് സമീപത്തെ കൃഷിയിടങ്ങൾ കവിഞ്ഞാണ് ആനമതിൽ തകർന്നത്. ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തിൽ കരിയം കാപ്പിലെ കമ്പിപ്പാലം തകർന്ന് ഫോറസ്റ്റ് സ്േറ്റഷനിലെ െഡപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ആറ് വനപാലകൾ വനത്തിനുള്ളിൽ കുടുങ്ങി. ഇവരെ വനപാതയിലൂടെ ആറളം വനം അധികൃതർ പുറത്തെത്തിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് വളയഞ്ചാൽ വനം ഓഫിസ് പരിസരത്ത് വെള്ളം കയറിയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകർ കുടുങ്ങി. പ്രളയജലം താഴ്ന്നതോടെയാണ് ഭീതിയകന്നത്. ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് വാളുമുക്ക്, മുട്ടുമാറ്റി, നരിക്കടവ്, പൂക്കുണ്ട്, വളയഞ്ചാൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി. വളയഞ്ചാൽ മുതൽ കരിയംകാപ്പ് വരെയുള്ള ആനമതിലിെൻറ നിരവധി ഭാഗങ്ങളിൽ വെള്ളം കവിഞ്ഞൊഴുകിയത് മതിലിെൻറ ബലക്ഷയത്തിന് കാരണമായി. ബാവലി പ്പുഴയിലെ വെള്ളം പാലപ്പുഴ പാലത്തിൽ കയറിയതിനെ തുടർന്ന് പാലപ്പുഴ-ആറളം ഫാം പാതയിലെ ഗതാഗതം നിലച്ചു. മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിലും പുഴവെള്ളം കയറിയത് ഗതാഗത പ്രതിസന്ധിയുണ്ടാക്കി. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരട്ടത്തോട്ടിൽ പുഴ ഗതിമാറിയൊഴുകി കനത്ത കൃഷിനാശമുണ്ടായി. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയുള്ള കൊട്ടിയൂർ-പാൽചുരം-വയനാട് റോഡിൽ പൊലീസ്, പൊതുമരാമത്ത് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.