കണ്ണൂർ: ഫസൽ വധക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ മഹാരാജാസ് കാമ്പസിൽ ഭീകരവാദികളാൽ െകാല്ലപ്പെട്ട എസ്.എഫ്.െഎ നേതാവ് അഭിമന്യു കേസിലൂടെ സി.പി.എം ഒത്തുതീർപ്പുണ്ടാക്കുന്നതായി ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. എസ്.ഡി.പി.െഎ ഭീകരവാദത്തിനെതിരെ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.െഎ, േപാപുലർ ഫ്രണ്ട് പ്രവർത്തകർ എസ്.എഫ്.െഎ നേതാവിനെ കൊലചെയ്തിട്ടുപോലും ഇവർക്കെതിരെ യു.എ.പി.എ ചുമത്താത്തത് ബോധപൂർവമാണ്. എ.ബി.വി.പി പ്രവർത്തകൻ കണ്ണൂരിലെ ശ്യാമപ്രസാദ് വധക്കേസിലും പ്രതികൾക്കനുകൂലമായാണ് പൊലീസിെൻറ നിലപാട്. പൊലീസ് തന്നെ പുറത്തുവിട്ട പ്രതിപ്പട്ടികയിലുള്ളവർ പോലും ഇന്നും പൊലീസിന് മുന്നിൽ വിഹരിക്കുകയാണ്. ഇൗ കൊലപാതകങ്ങളുടെയൊന്നും ഗൂഢാലോചനയോ ബുദ്ധികേന്ദ്രമോ സാമ്പത്തിക സ്രോതസ്സോ പൊലീസ് അന്വേഷിക്കാത്തതിനുപിന്നിൽ സി.പി.എമ്മും ഭീകരവാദ സംഘടനകളായ പോപുലർ ഫ്രണ്ട്, എസ്.ഡി.പി.െഎ എന്നിവരുമായുള്ള ഒത്തുതീർപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന െസൽ കോഒാഡിനേറ്റർ കെ. രഞ്ജിത്ത് സംസാരിച്ചു. കെ.കെ. വിനോദ്കുമാർ സ്വാഗതവും വി.വി. രത്നാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.