റിലീസിനുമുമ്പ്​ ചിത്രത്തിലെ ദൃശ്യങ്ങൾ പുറത്ത്​; നിയമ നടപടിക്കൊരുങ്ങി അണിയറക്കാർ

കണ്ണൂർ: ആഗസ്റ്റ് മൂന്നിന് പുറത്തിറങ്ങുന്ന സിനിമയുടെ ദൃശ്യങ്ങൾ പുറത്ത്. നേരത്തെ റിലീസ് ചെയ്ത മറ്റൊരു ചിത്രത്തി​െൻറ സീഡി പതിപ്പിലും കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിൽ സംപ്രേഷണംചെയ്ത സീരിയലിലുമാണ് ദൃശ്യങ്ങൾ ഉൾപ്പെട്ടതെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗുരുപൂർണിമയുടെ ബാനറിൽ എൻ. സുചിത്ര നിർമിച്ച 'ചന്ദ്രഗിരി'യുടെ ദൃശ്യങ്ങളാണ് ചോർന്നത്. പകർപ്പവകാശ നിയമപ്രകാരം ചെയ്യാൻ പാടില്ലാത്ത കാര്യം തങ്ങളുടെ അനുവാദമില്ലാതെയാണ് സിനിമ സീഡിയിലും സീരിയലിലും ഉൾപ്പെടുത്തിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നിയമ നടപടികളെക്കുറിച്ച് ആലോചിച്ചുവരുകയാണെന്ന് നിർമാതാവ് എ. ജയചന്ദ്രൻ, തിരക്കഥാകൃത്ത് വിനോദ്കുമാർ കുട്ടമത്ത്, പി.ആർ.ഒ ബിജു പുത്തൂർ, പ്രൊഡക്ഷൻ കൺേട്രാളർ ഹരി വെഞ്ഞാറമൂട് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.