സാമൂഹിക സുരക്ഷ പെൻഷൻ: കടുംവെട്ടിന്​ നിർദേശം

കാസർകോട്: സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്ന 44 ലക്ഷം പേരിൽ കടുംവെട്ടിന് ധനവകുപ്പ് ഒരുങ്ങി. പെൻഷൻകാരുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടുവരുന്നതിനുള്ള നിർദേശങ്ങളാണ് ജൂൈല 27ന് സർക്കുലറിൽ പുറത്തിറക്കിയത്. മരിച്ചവരെയും പുനർവിവാഹിതരെയും ഉൾെപ്പടെ അനർഹരെ ഒഴിവാക്കുന്നതിനാണ് പുതിയ നിർദേശം ധനവകുപ്പ് ഇറക്കിയിരിക്കുന്നത്. 1200 ചതുരശ്ര അടി വിസ്തീർമുള്ള വീടുള്ളവരെയും 1000 സി.സി വാഹനമുള്ളവരെയും സാമൂഹിക സുരക്ഷ പെൻഷനിൽ നിന്നും ഒഴിവാക്കാൻ ഏതാനും ദിവസംമുമ്പ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനുള്ള വിവര ശേഖരണവും ആരംഭിച്ചുകഴിഞ്ഞു. അതിനു പിന്നാലെ ജൂലൈ 27ന് ഇറങ്ങിയ സർക്കുലറിൽ പ്രായം സംബന്ധിച്ച തെളിവിന് േഡാക്ടറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കി ആധാർ നിർബന്ധമാക്കി. യഥാർഥ വയസ്സ് മറച്ചുെവച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാങ്ങി പെൻഷൻ വാങ്ങുന്നവരുടെ എണ്ണം ഏറെയാണെന്ന് പരാതി ലഭിച്ചതായി ഉത്തരവിൽ പറയുന്നു. പ്രായം തെളിയിക്കാൻ മറ്റ് രേഖകൾ ഇല്ലാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകുന്നത് ഇനി അംഗീകരിക്കില്ല. പട്ടികവർഗത്തിൽ പെടുന്നവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകാമെന്ന വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. മരണപ്പെട്ടരുടെയും പുനർ വിവാഹിതരുടെയും വിവരങ്ങൾ ആശ വർക്കർമാർ ശേഖരിച്ച് ഡാറ്റാബേസിൽ നിന്ന് ഒഴിവാക്കും. പെൻഷൻ വിതരണം നടത്തുന്ന സഹകരണ സ്ഥാപനങ്ങൾ, മരിച്ചവരുടെ വിവരങ്ങൾ പഞ്ചായത്തിനെ അറിയിക്കണം. ബന്ധപ്പെട്ട സെക്രട്ടറിമാർ അവരെ സേവന സോഫ്റ്റ്വെയറിൽനിന്ന് ഒഴിവാക്കണം. 1000 രൂപയാണ് സാമൂഹിക സുരക്ഷ പെൻഷൻ. 44 ലക്ഷം പേർക്കാണ് ഇപ്പോഴിത് നൽകുന്നത്. പത്ത് ലക്ഷംപേരെ ഒഴിവാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ബി.പി.എൽ കാർഡിനുള്ള അർഹതക്ക് പറയുന്ന മാനദണ്ഡങ്ങൾ തന്നെയാണ് സാമൂഹിക സുരക്ഷ പെൻഷനും സർക്കാർ മുന്നോട്ടുവെക്കുന്നത്. രവീന്ദ്രൻ രാവണേശ്വരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.