കെ.എസ്​.ടി.എ മാർച്ചും ധർണയും

കണ്ണൂർ: സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് വെട്ടിക്കുറച്ചതിലും കേരളത്തോടുള്ള കേന്ദ്ര അവഗണനയിലും പ്രതിഷേധിച്ച് കെ.എസ്.ടി.എ വിദ്യാഭ്യാസജില്ലകളിൽ മാർച്ചും സായാഹ്നധർണയും നടത്തി. കണ്ണൂരിൽ നടന്ന സമരം കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. പ്രകാശൻ സംസാരിച്ചു. ജില്ല ജോയൻറ് സെക്രട്ടറി പി.വി. പ്രദീപൻ സ്വാഗതം പറഞ്ഞു. പിലാത്തറയിൽ കെ.എസ്.ടി.എ ജില്ല സെക്രട്ടറി വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ടി.കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഇ.കെ. വിനോദൻ, കെ.എം. ശോഭന, പി.വി. ഗണേശൻ എന്നിവർ സംസാരിച്ചു. കെ.എം. മനോജ്കുമാർ സ്വാഗതം പറഞ്ഞു. തലശ്ശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.സി. സുധീർ, ടി. രജില, പി.ടി.കെ. േപ്രമൻ എന്നിവർ സംസാരിച്ചു. വി. പ്രസാദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.