വെള്ളരിക്കുണ്ട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ ഭരണഘടനാവകാശമായ നഷ്ടപരിഹാര ട്രൈബ്യൂണൽ സ്ഥാപിക്കുക, സമഗ്ര പാലിയേറ്റിവ് കെയർ ആശുപത്രി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ആർ.സി.എസ് കാസർകോട് ജില്ല കമ്മിറ്റിയുടെയും ജോയൻറ് ഫോറം ഓഫ് എൻഡോസൾഫാൻ വിക്ടിംസ് ആൻഡ് ൈട്രബ്യൂണൽ റൈറ്റ്സിെൻറയും ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ഒപ്പുമരം സമരം സംഘടിപ്പിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബേബി ചെമ്പരത്തി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി നന്ദൻ മുളമ്പത്ത്, പ്രഫ. എം.എ. റഹ്മാൻ, സുഭാഷ് ചീമേനി, കെ.കെ. അശോകൻ, ടോമി വട്ടക്കാട്, സണ്ണി മങ്കയം, കൂക്കൾ ബാലകൃഷ്ണൻ, മുഹമ്മദ്കുഞ്ഞി, കുഞ്ഞിക്കണ്ണൻ ബളാൽ, പുഴക്കര കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഒപ്പുമരത്തിൽ എല്ലാവരും ഒപ്പുവെച്ചു. വൈകീട്ട് സമാപനസമ്മേളനം നന്ദൻ മുളമ്പത്ത് ഉദ്ഘാടനം ചെയ്തു. ഹെലൻജി, കുര്യാക്കോസ് പ്ലാപറമ്പിൽ, ആനന്ദ് സാരംഗ് എന്നിവർ സംസാരിച്ചു. സ്റ്റീഫൻ പുന്നക്കുന്ന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.