സ്​കൂളിന്​ അരവുയന്ത്രം നൽകി

കാഞ്ഞങ്ങാട്: സ്കൂൾ ഉച്ചഭക്ഷണം രുചികരമാക്കാൻ കൂട്ടുകാര​െൻറവക അരവുയന്ത്രം. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ ഒന്നാംതരം വിദ്യാർഥി ആദിദേവാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന അരവുയന്ത്രം നൽകിയത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആദിദേവും മാതാവ് നിഷ കൃഷ്ണനുംകൂടി പാചകത്തൊഴിലാളികളായ കാർത്യായനിയമ്മ, ഷൈമ, സഹായികളായ രാധിക, രാധാമണി എന്നിവർക്ക് കൈമാറി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, അധ്യാപികമാരായ സിന്ധു, റീന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.