ചെർക്കളം അബ്​ദുല്ല അനുസ്മരണം

കുമ്പള: മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർക്കളം അബ്ദുല്ല അനുസ്മരണവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. കുമ്പോൽ കെ.എസ്. ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു. ബഷീർ മുഹമ്മദ്കുഞ്ഞി, വി.പി. അബ്ദുൽഖാദർ, എം. അബ്ബാസ്, അഷ്റഫ് കാർളെ, എ.കെ. ആരിഫ്, കെ.എൽ. പുണ്ടരീകാക്ഷ, ബി.എൻ. മുഹമ്മദലി, ഇബ്രാഹീം ബത്തേരി, എം.പി. മുഹമ്മദ്, കെ.വി. യൂസഫ്, അഹ്മദ്കുഞ്ഞി ഗുദ്ർ, അബൂ ബദ്രിയ നഗർ, ഡോ. ഇസ്മായിൽ മൊഗ്രാൽ, സി.എച്ച്. ഖാദർ, ഇബ്രാഹീം ഹാജി കൊടിയമ്മ, ബി.എ. റഹ്മാൻ, സത്താർ ആരിക്കാടി, ഐ.കെ. അബ്ദുല്ലക്കുഞ്ഞി, യഹ്യ തങ്ങൾ, എസ്. അബ്ദുൽഖാദർ, കെ.എം. അബ്ബാസ്, എം. ബഷീർ, റസാഖ് മജീദ് ഹാജി, ഹമീദ് കോയിപ്പാടി, ജംഷീർ മൊഗ്രാൽ, അബ്ബാസലി, കെ.എം. സാലി, പി.ബി. ഇബ്രാഹീം കൊടിയമ്മ, അബ്ദുറഹ്മാൻ ഉദയ, ഹുസൈൻ ള്ളുവാർ, അബൂബക്കർ കുറ്റ്യാളം, മുഹമ്മദാലി മാവിനകട്ട, കെ.എസ്. ഇബ്രാഹീം, ലത്തീഫ് കുളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ സ്വാഗതവും ടി.എം. ശുഹൈബ് നന്ദിയും പറഞ്ഞു. ഉദുമ: മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി കാപ്പിൽ സനാബിലകത്ത് സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല അനുസ്മരണസദസ്സ് മുസ്ലിം യൂത്ത് ലീഗ് ദേശീയസമിതി അംഗം സി.എൽ. റഷീദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എം.എസ്. ശുക്കൂർ, ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി, ജിദ്ദ കെ.എം.സി.സി ജില്ല സെക്രട്ടറി നസീർ പെരുമ്പള, ദുബൈ കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് മുനീർ ബന്താട്, അബൂദബി കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് സലാം ആലൂർ, ജനറൽ സെക്രട്ടറി ഷമീം ബേക്കൽ, അബ്ബാസ് കൊളച്ചപ്പ്, ടി.ഡി. ഹസ്സൻ ബസരി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.