സിമെൻറ്​ വ്യാപാരികളുടെ പ്രതിഷേധസംഗമം

കാസർകോട്: സിെമ‍ൻറ് വ്യാപാരമേഖലയിലെ ചൂഷണം അവസാനിപ്പിക്കണമെന്ന് കേരളാ സിമ​െൻറ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിമ​െൻറ് പൂഴ്ത്തിെവച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിൽ സർക്കാർ ഇടപെടണം. സിെമൻറ് കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ച് അസോസിയേഷൻ ആഭിമുഖ്യത്തിൽ ജില്ല പ്രതിഷേധസമ്മേളനം രണ്ടിന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടത്തും. രാവിെല 10ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.ആർ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മുഹമ്മദലി മുണ്ടാങ്കുലം, ജനറൽ സെക്രട്ടറി അബ്ദുല്ല ഷാഫി പെരിയ, ജോ. സെക്രട്ടറി വി. ജയകൃഷ്ണൻ, ട്രഷറർ കെ. സുരേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.