പൊസളിഗെ: ബി.ജെ.പി നിലപാട്​ സ്വാഗതാർഹം -സി.പി.എം

മുള്ളേരിയ: പൊസളിഗെ റോഡ് കോളനിവാസികൾക്ക് നിഷേധിക്കുന്ന വിഷയത്തിൽ സമരസമിതിയും സി.പി.എമ്മും ഉന്നയിക്കുന്ന ആവശ്യങ്ങളെ അംഗീകരിക്കുകയും മുൻനിലപാട് തിരുത്തുകയും ചെയ്ത ബി.ജെ.പി നിലപാട് സ്വാഗതാർഹമെന്ന് സി.പി.എം കാറഡുക്ക ഏരിയ കമ്മിറ്റി. പൊസളിഗെ വിഷയത്തിൽ ബി.ജെ.പി ഇതുവരെ സ്വീകരിച്ച നിലപാട് കോളനിക്കാർക്ക് എതിരായിരുന്നു. സി.പി.എം പഞ്ചായത്ത് ഓഫിസിലേക്ക് പാളത്തൊപ്പിസമരം നടത്തിയപ്പോൾ ആ സമരത്തിനെതിരായിരുന്നു ബി.ജെ.പിയും പഞ്ചായത്ത് ഭരണസമിതിയും. പഞ്ചായത്ത് ആസ്തിയായി രജിസ്റ്റർ ചെയ്ത റോഡ് ഭൂവുടമ നവീൻകുമാറിേൻറതാണ് എന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞത്. കോളനിക്കാർക്ക് അവകാശപ്പെട്ട റോഡ് അവർക്ക് നൽകണമെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സമരസമിതിയും സി.പി.എമ്മും നടത്തിയ സമരങ്ങളെ ശരിവെക്കുന്ന തരത്തിലേക്ക് ബി.ജെ.പി മാറിയത് സന്തോഷകരമാണ്. എന്നാൽ, ഇതുവരെ സമരത്തെ തള്ളിപ്പറഞ്ഞവർ പെട്ടെന്നൊരുനാൾ റോഡ് ആവശ്യമുയർത്തി സമരവുമായി വരുന്നത് ആ നാട്ടിലെ ജനങ്ങൾ വിലയിരുത്തും. നാടാകെ പൊസളിഗെക്കാർക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ നിർവാഹമില്ലാതെയാണ് ബി.ജെ.പി മുൻനിലപാട് തിരുത്തിയതെന്നും റോഡിനുവേണ്ടി സമരസമിതി നടത്തുന്ന പ്രക്ഷോഭത്തിന്‌ തുടർന്നും സി.പി.എം എല്ലാവിധ പിന്തുണയും നൽകുമെന്നും കാറടുക്ക ഏരിയ സെക്രട്ടറി സിജി മാത്യു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.