തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ചു

മംഗളൂരു: സ്റ്റേറ്റ് ബാങ്ക് പരിസരത്തെ തെരുവു കച്ചവടക്കാരെ മംഗളൂരു കോർപറേഷൻ അധികൃതർ ചൊവ്വാഴ്ച ഒഴിപ്പിച്ചു. പച്ചക്കറി, പഴം വിൽപനക്കാരാണ് ഒഴിപ്പിച്ചവരിൽ ഏറെയും. മുന്നറിയിപ്പില്ലാതെ മനുഷ്യത്വരഹിതമായാണ് അധികൃതർ ഒഴിപ്പിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു. തെരുവു കച്ചവടക്കാർക്കായി നഗരസഭ നിർണയിച്ച മേഖല കച്ചവടം പ്രതീക്ഷിക്കാനാവാത്ത മേഖലയാണെന്നും ഇവർ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.