പഠനോപകരണങ്ങളും വസ്ത്രങ്ങളും കൈമാറി

പാനൂർ: പ്രളയക്കെടുതിയിൽപെട്ട കുട്ടനാടൻ ജനതയെ സഹായിക്കാനായി ലോക് താന്ത്രിക് യുവ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കുട്ടനാടൻ ജനതക്ക് ഒരു കൈത്താങ്ങ് സഹായപദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ശേഖരിച്ച . പാനൂരിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് കെ.പി. സായന്ത് ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻറ് കെ.പി. മോഹനന് കൈമാറി. കെ.പി. റിനിൽ, കെ. നിമീഷ്, സി.കെ. വിനോദൻ, പി. ബൈജു, സി. രാഷിൻ, കെ.സി. രജി, വി.പി. യദുകൃഷ്ണ എന്നിവർ നേതൃത്വം നൽകി. പാനൂർ, കല്ലിക്കണ്ടി, തൂവക്കുന്ന് പ്രദേശങ്ങളിൽനിന്നാണ് യുവജനതാദൾ പ്രവർത്തകർ വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.