കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിദേശ സർവിസുകൾ തുടങ്ങാൻ സൗകര്യമൊരുക്കാമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം കിയാൽ അധികൃതർക്ക് ഉറപ്പ് നൽകി. വിമാനത്താവളത്തിന് െലെസൻസ് നൽകാനുള്ള ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പരിേശാധന സെപ്റ്റംബർ 15നകം പൂർത്തിയാക്കാനും ഡൽഹിയിൽ ചൊവ്വാഴ്ച സിവിൽ ഏവിയേഷൻ വിളിച്ചുചേർത്ത സംയുക്ത യോഗത്തിൽ ധാരണയായി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡൽഹിയിൽ വിവിധ കേന്ദ്ര ഏജൻസികളുടെ യോഗം വിളിച്ചത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിക്കേണ്ട എല്ലാ ഏജൻസികളുടെയും വകുപ്പ് മേധാവികളും പെങ്കടുത്ത യോഗത്തിൽ കിയാൽ എം.ഡി വി. തുളസീദാസ്, കേരളത്തിെൻറ വിമാനത്താവള ചുമതലയുള്ള ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവരും പെങ്കടുത്തു. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, എമിഗ്രേഷൻ ഡയറക്ടറേറ്റ്, ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, എയർപോർട്ട് ഇക്കണോമിക്സ് റെഗുലേറ്ററി അതോറിറ്റി, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, കംസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് തുടങ്ങി ഒമ്പേതാളം ഏജൻസികളും പെങ്കടുത്തു. ഒാരോ വകുപ്പുകളും ചെയ്യേണ്ട ജോലികൾ സെപ്റ്റംബർ 15നകം പൂർത്തിയാകും. പൂർത്തിയായാൽ സെപ്റ്റംബറിൽ തന്നെ ഉദ്ഘാടനം നടത്താനാവുമെന്നാണ് കിയാലിെൻറ പ്രതീക്ഷ. അതേസമയം, വിദേശ വിമാനങ്ങൾക്ക് കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ വകുപ്പ് നിലപാട് അനുകൂലമല്ല. എന്നാൽ, ഇന്ത്യൻ വിമാനക്കമ്പനികളുടെ വിദേശ സർവിസ് കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്താമെന്ന് സിവിൽ ഏവിയേഷൻ ഉറപ്പ് നൽകി. ആഭ്യന്തര വിമാനക്കമ്പനികളുടെ നിലവിലുള്ള എല്ലാ വിമാന സർവിസുകളും കണ്ണൂരിലുണ്ടാകും. ലാഭകരമല്ലാത്തതിനാൽ ഉഡാൻ പദ്ധതിയിൽനിന്ന് കണ്ണൂർ വിമാനത്താവളം പിന്മാറുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.