കെട്ടിടനിർമാണത്തിനിടെ പടങ്ങ് പൊട്ടിവീണ് മൂന്നു തൊഴിലാളികൾക്ക് പരിക്ക്​

കൂത്തുപറമ്പ്: കെട്ടിടനിർമാണത്തിനിടെ പടങ്ങ് പൊട്ടിവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകീട്ട് അേഞ്ചാടെ കൂത്തുപറമ്പ് ടൗണിൽ കണ്ണൂർ റോഡിലാണ് അപകടം. ഗ്യാസ് ഏജൻസിക്ക് സമീപം നിർമിക്കുന്ന നാലുനില കെട്ടിടത്തി​െൻറ തേപ്പ് ജോലിക്കിടെ പടങ്ങ് പൊട്ടിവീഴുകയായിരുന്നു. കൊൽക്കത്ത സ്വദേശികളായ മീടു സേഥ് (40), മോർ ഷെയ്ക് (18), റൂബൽ സേത് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാംനിലയിൽ പണിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഗരസഭ ചെയർമാൻ എം. സുകുമാരൻ, സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ എന്നിവർ ആശുപത്രിയിലെത്തി. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.