സെമിനാർ

മാഹി: വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ ശ്രീ പുനർജനി ആയുർവേദ റിസർച് സ​െൻറർ, ജൻവാണി എഫ്.എം കമ്യൂണിറ്റി റേഡിയോ എന്നിവയുടെ സഹകരണത്തോടെ നടത്തിയ കർക്കടക മാസം ആരോഗ്യ രക്ഷാമാസം പള്ളൂർ കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ചു. മാഹി ചീഫ് എജുക്കേഷൻ ഓഫിസർ പി. ഉത്തമരാജ് ഉദ്ഘാടനം ചെയ്തു. ജൻവാണി റേഡിയോ സ്റ്റേഷൻ ഡയറക്ടർ നിർമൽ മയ്യഴി അധ്യക്ഷത വഹിച്ചു. വി.ടി. ശ്രീധരൻ വൈദ്യർ ആരോഗ്യക്ലാസ് നയിച്ചു. ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തൽ, നാട്ടുവൈദ്യ പഠന ക്ലാസ്, വഴിയോര ഔഷധസസ്യ പഠനം എന്നിവ സെമിനാറി​െൻറ ഭാഗമായി നടന്നു. സ്കൂൾ പ്രധാനാധ്യാപിക ലിസി ഫെർണാണ്ടസ് സ്വാഗതവും െജയിംസ് സി. ജോസഫ് നന്ദിയും പറഞ്ഞു. സുമ ഗോപിനാഥ്, പി. പത്മജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.