കണ്ണൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ല മുശാവറ അംഗവും സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറുമായ തളിപ്പറമ്പ് തിരുവട്ടൂരിലെ സി.പി. അബ്ദുൽ റഊഫ് മുസ്‌ലിയാര്‍ (60) താണക്ക് സമീപം വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച 2.30ഓടെ കണ്ണൂര്‍ കാപിേറ്റാൾ മാളിന് സമീപമാണ് അപകടം. ഖത്തറില്‍ നിന്ന് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരിക്കാൻ പോകുന്നതിനിടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റഊഫ് മുസ്‌ലിയാരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായ മറ്റുള്ളവര്‍ പരിേക്കൽക്കാതെ രക്ഷപ്പെട്ടു. സുന്നി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റഊഫ് മുസ്‌ലിയാര്‍ തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുന്‍ ജില്ല പ്രസിഡൻറായിരുന്നു. കൊയ്യം മര്‍കസ്, തലശ്ശേരി മോന്താല്‍ ജുമാമസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെചൊവ്വ ജുമാമസ്ജിദ്, ചപ്പാരപ്പടവ് ജുമാമസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്‌റസ, ബംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിരുന്നു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് താമസം. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്‌നോക്, അബൂദബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി). മരുമക്കള്‍: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്‌രി (പടന്നക്കര ജുമാ മസ്ജിദ് ഖത്തീബ്), മുബീന മാണിയൂര്‍, ഹബീബ് കൊട്ടില (എസ്.വൈ.എസ് ഏഴോം സര്‍ക്കിള്‍ ജന.സെക്രട്ടറി), സൈനുദ്ദീന്‍ തളിപ്പറമ്പ് (ഖത്തര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് മദനി (എളമ്പേരംപാറ മഹല്ല് ജമാഅത്ത് പ്രസിഡൻറ്, കുടക് ജില്ല ജംഇയ്യതുല്‍ ഉമല ൈവസ് പ്രസിഡൻറ്‍), അബ്ദുസലാം മദനി (തിരുവട്ടൂര്‍), അലി ഹസന്‍ മുസ്‌ലിയാര്‍ (പാലത്തുങ്കര), അബ്ദുറഹ്മാന്‍ സഅദി (ഇരിണാവ്), അബ്ദുശുക്കൂര്‍ സഅദി തിരുവട്ടൂര്‍ (മദ്‌റസ സദര്‍ മുഅല്ലിം), അബൂബക്കര്‍ സഅദി (ദുബൈ), അബ്ദുല്‍ ജബ്ബാര്‍ നിസാമി(ഖത്തീബ്, നീലേശ്വരം), മുജീബ് സൈനി (ദുബൈ), ഫാത്തിമ (തിരുവട്ടൂര്‍), സൈനബ (തിരുവട്ടൂര്‍), ഉമ്മു സലമ (വലിയോറ), റഹ്മത്ത് (കാസര്‍കോട്). കണ്ണൂര്‍ അല്‍ അബ്‌റാര്‍, ബദരിയ്യ നഗര്‍ ജുമാമസ്ജിദ്, അല്‍മഖര്‍ എന്നിവിടങ്ങളില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനുശേഷം മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തളിപ്പറമ്പ് മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.