ശ്രീകണ്ഠപുരം: സ്വാശ്രയ സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥിനിയെ അവിടെതന്നെ ഉറപ്പിച്ചുനിർത്താൻ ഓൺലൈൻ അപേക്ഷ കോളജ് അധികൃതർ റദ്ദാക്കിയെന്ന കേസിൽ അന്വേഷണം ഊർജിതം. സംഭവത്തിൽ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് സ്വാശ്രയ വിഭാഗത്തിലെ കമ്പ്യൂട്ടർ ശ്രീകണ്ഠപുരം എസ്.ഐ സി. പ്രകാശൻ കസ്റ്റഡിയിലെടുത്തു. തേർത്തല്ലിയിലെ കറുപ്പുംപറമ്പിൽ ജോസഫിെൻറ മകൾ സൂസൻ ജോസഫിെൻറ പരാതിയിലാണ് ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് അധികൃതർക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരുന്നത്. സൂസൻ ബി.എ ഹിന്ദി പ്രവേശനത്തിനായി വിവിധ കോളജുകളിൽ അപേക്ഷ നൽകിയിരുന്നു. സീറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിൽ സ്വാശ്രയ വിഭാഗത്തിൽ പ്രവേശനം നേടി. എന്നാൽ, എളേരിത്തട്ട് കോളജിൽ നൽകിയ ഓപ്ഷനിൽ സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനാൽ എസ്.ഇ.എസ് കോളജിലെ സ്വാശ്രയ സീറ്റ് ഒഴിവാക്കി എളേരിത്തട്ടിൽ ചേരാൻ വിദ്യാർഥിനി തീരുമാനിച്ചിരുന്നു. അതിനിടയിൽ വിദ്യാർഥിനിയുടെ അപേക്ഷ ഓൺലൈനിൽ നിന്നും ആരോ പിൻവലിച്ചത്രെ. തന്നെ സ്വാശ്രയ സീറ്റിൽ നിലനിർത്താൻ എസ്.ഇ.എസ് കോളജ് അധികൃതരാണ് ഇങ്ങനെ ചെയ്തതെന്നു ആരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത പൊലീസ്, കോളജിലെ പലരിൽ നിന്നും മൊഴിയെടുത്തു. ഓൺലൈൻ അപേക്ഷ തിരുത്തിയതാരെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ്, കമ്പ്യൂട്ടർ സൈബർ സെല്ലിന് കൈമാറി. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട ഒരാൾ അവധിയിൽ പോയതായും വിവരമുണ്ട്. വിവാദമായതോടെ കോളജ് അധികൃതർ ഒരു പ്രമുഖ പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.