ശ്രീകണ്ഠപുരം: സ്േറ്റഷനറി കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ കുടിയാന്മല എസ്.ഐയും സംഘവും പിടിച്ചെടുത്തു. പൂപ്പറമ്പ് ടൗണിൽ സ്റ്റേഷനറി കട നടത്തുന്ന ചിറയിൽ ബാലകൃഷ്ണനെ (56) എസ്.ഐ ശ്രീേജഷ് അറസ്റ്റ് ചെയ്തു. കടയിൽനിന്ന് നിരവധി പാൻമസാലകൾ പിടിച്ചെടുത്തു. മത്സരിച്ചോടിയ ബസുകൾ നാട്ടുകാർ തടഞ്ഞു ശ്രീകണ്ഠപുരം: മത്സരിച്ചോടിയ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ തമ്മിൽ ഉരസിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു. സംഭവമറിഞ്ഞെത്തിയ കുടിയാന്മല എസ്.ഐ വി.വി. ശ്രീജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് ഏരുവേശ്ശി പൂപ്പറമ്പിലാണ് സംഭവം. ഇരിട്ടി-പാണത്തൂർ റൂട്ടിലോടുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസും ഇതേ റൂട്ടിലോടുന്ന എയ്ഞ്ചൽ ബസുമാണ് മത്സരിച്ചോടി തമ്മിൽ ഉരസിയത്. യാത്രികർ നിലവിളിച്ച് ബഹളം കൂട്ടിയതോടെയാണ് നാട്ടുകാർ ബസുകൾ തടഞ്ഞത്. യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തുക നാട്ടുകാർ ഇടപെട്ട് തിരിച്ചുകൊടുപ്പിച്ചു. അമിത വേഗതക്കും മത്സരയോട്ടത്തിനും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.