ട്രാഫിക് പരിഷ്കരണം: മാതമംഗലം സ്കൂൾ സ്​റ്റോപ്​​ നിർത്തലാക്കുന്നു

പയ്യന്നൂർ: വിദ്യാലയത്തി​െൻറ തുടക്കം മുതൽ ഉണ്ടായിരുന്ന മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ്സ്റ്റോപ് നിർത്തലാക്കുന്നു. ടൗണിലെ പുതിയ ട്രാഫിക് പരിഷ്കരണത്തി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പരിഷ്കരണം ഇന്ന് നടപ്പാവും. അനധികൃത തെരുവുകച്ചവടം തടയാനും നിലവിലുള്ള പഞ്ചിങ് നിലനിർത്താനും തീരുമാനിച്ചു. പിലാത്തറ ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡ്, മാരുതീസ്, ബാങ്ക് എന്നിവിടങ്ങളിൽ നിർത്തണം. പേരൂൽ റോഡിലെ ഓട്ടോ പാർക്കിങ് ആയുർവേദ ആശുപത്രി പരിസരത്തേക്ക് മാറ്റാനും തീരുമാനമായി. ടൗണിലെ ഗതാഗതക്കുരുക്കി​െൻറ പേരിലാണ് പതിറ്റാണ്ടുകളായി നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ബസ് കയറാൻ കാത്തുനിൽക്കുന്ന സ്റ്റോപ് ഇല്ലാതായത്. ഇതോടെ വിദ്യാർഥികൾ ബസ് കയറാൻ സ്റ്റാൻഡിലേക്ക് നടക്കണം. വരുമ്പോഴും ഇവിടെ ഇറങ്ങി വിദ്യാലയം വരെ നടക്കണം. ഇത് അപകട ഭീതിയുണ്ടാക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു. വിദ്യാലയ റോഡിൽനിന്നും മെയിൻ റോഡിലെത്തിയ ഉടൻ ബസിൽ കയറാനുള്ള സൗകര്യമാണ് അധികൃതർ ഇല്ലാതാക്കിയത്. കുറച്ച് നടന്നാൽ മാത്രമേ ഇനി വിദ്യാർഥികൾക്ക് ബസ് കയറാനാവൂ. അതേസമയം, പാണപ്പുഴ റോഡു മുതൽ പഴയ പഞ്ചായത്ത് ഓഫിസു വരെയുള്ള 150 മീറ്ററിൽ മൂന്ന് ബസ്സ്റ്റോപ്പുകളുണ്ട്. ഇത് നിലനിർത്തിയാണ് സ്കൂൾ സ്റ്റോപ് ഇല്ലാതാക്കിയത്. വിദ്യാർഥികൾ കൂട്ടമായി മെയിൻ റോഡിലൂടെ നടക്കുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്റ്റോപ് നിലനിർത്തണമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.