പയ്യന്നൂര്‍: ദിവസങ്ങളുടെ ഇടവേളക്കുശേഷം ജനങ്ങളെ പരിഭ്രാന്തരാക്കി രാമന്തളിയിൽ വീണ്ടും സ്ഫോടനശബ്ദം. രാമന്തളി ടോപ് റോഡിനരികിലെ പരത്തിക്കാട് പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറിക്ക് സമീപത്തുനിന്നാണ് നാട്ടുകാർ സ്ഫോടനശബ്ദം കേട്ടത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് ശക്തമായ ശബ്ദമുണ്ടായത്. കുറ്റിക്കാടുകളും ചെങ്കല്‍പണകളും നിറഞ്ഞ ചിറ്റടി പ്രദേശത്ത് മുമ്പ് നടന്ന സ്ഫോടനങ്ങള്‍ ബോംബ് നിർമാണത്തിെൻറയും പരീക്ഷണങ്ങളുടേയും സൂചനകളാണ് നല്‍കിയിരുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ചിറ്റടിയില്‍നിന്നും കക്കംപാറയില്‍നിന്നുമായി ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ചിറ്റടിയിലെ ചെങ്കല്‍പണയില്‍നിന്നാണ് സ്റ്റീല്‍ ബോംബും നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറും കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ ഞായറാഴ്ച രാത്രി തായിനേരി കാര സ്വദേശിയായ 35കാരന്‍ സ്‌ഫോടനത്തില്‍ ചെവിയുടെ കർണപുടത്തിന് പരിക്കേറ്റനിലയില്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയിരുന്നു. എന്നാല്‍, ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് സംശയംതോന്നിയതോടെ, ചികിത്സക്ക് വിധേയരാകാതെ ആശുപത്രിയില്‍നിന്ന് ഇയാള്‍ മുങ്ങി. ഇത് പൊലീസ് പരിശോധിച്ചുവരുകയാണ്. മുമ്പ് പതിവായി സ്ഫോടനം നടന്നിരുന്ന ചിറ്റടിയില്‍നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച രാത്രി സ്ഫോടനമുണ്ടായത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണങ്ങളും പരിശോധനകളും നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.