ദുര്‍ഗന്ധം സഹിച്ച് ചെറുപുഴ സബ് ട്രഷറി ജീവനക്കാര്‍

ചെറുപുഴ: ഓഫിസ് കെട്ടിടത്തിന് ചുറ്റും മാലിന്യം തള്ളുന്നതി​െൻറ ദുരിതംപേറി ചെറുപുഴ സബ് ട്രഷറിയിലെ ജീവനക്കാര്‍. ട്രഷറി പ്രവര്‍ത്തിക്കുന്ന വാടകകെട്ടിടത്തി​െൻറ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് കാരിബാഗുകളില്‍ കെട്ടിയും മറ്റുമായി ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും തള്ളുന്നത് പതിവായതോടെ ദുര്‍ഗന്ധം സഹിച്ച് ജോലിചെയ്യേണ്ട സ്ഥിതിയിലാണ് ജീവനക്കാര്‍. ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ ജനാലകളെല്ലാം അടച്ചിട്ടാണ് ജീവനക്കാര്‍ പകല്‍സമയം മുഴുവന്‍ ചെലവഴിക്കുന്നത്. മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ കെട്ടിടമുടമയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും പരിഹാരമായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സമീപത്തെ കെട്ടിടത്തില്‍നിന്ന് മലിനജലം പുറത്തേക്ക് കൊണ്ടുപോകുന്ന പൈപ്പ് പൊട്ടി അഴുക്കുവെള്ളം ഒഴുകിയെത്തുന്നതും സബ് ട്രഷറിയുടെ മുന്നിലേക്കാണ്. ഈ മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതി​െൻറ ദുരിതവും ജീവനക്കാരും ട്രഷറിയിലെത്തുന്നവരും സഹിക്കണം. പ്രതിമാസം 13,000 രൂപ വാടക നല്‍കിയാണ് സബ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ജീവനക്കാർക്ക് സൗകര്യപ്രദമായി ജോലിചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ട്രഷറിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പൊലീസുകാരും ദുര്‍ഗന്ധവും കൊതുകുശല്യവും സഹിച്ചാണ് ഡ്യൂട്ടി ചെയ്യുന്നത്. കെട്ടിടത്തി​െൻറ പരിസരത്ത് മാലിന്യം തള്ളുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കെട്ടിടത്തി​െൻറ സുരക്ഷയെക്കുറിച്ചും ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. വയറിങ് തകരാറുമൂലം പലപ്പോഴും കമ്പ്യൂട്ടറുകളും മറ്റും തകരാറിലാകുന്നു. ഉപകരണങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ഷോക്കേറ്റ സംഭവവുമുണ്ടായി. സബ്ട്രഷറി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരനടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.