മട്ടന്നൂര്‍: ചാവശ്ശേരി പഴയ പോസ്റ്റ് ഓഫിസിലെ കെ. രാജെൻറ വീട്ടുമുറ്റത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. പാമ്പിനെ കണ്ടത് വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും എത്തിയില്ല. തുടർന്ന് മട്ടന്നൂര്‍ പൊലീസില്‍ അറിയിച്ചു. എസ്.ഐ ശിവന്‍ ചോടോത്തും സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് വനത്തില്‍ വിട്ടു. കറിവേപ്പിൻ തൈ വിതരണം മട്ടന്നൂര്‍: പ്രകൃതി സംരക്ഷണ ദിനത്തിെൻറ ഭാഗമായി മീത്തലെ പുന്നാട് യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ കറിവേപ്പിൻ തൈ വിതരണം ചെയ്തു. കെ. ലീല വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹരിതസേന കണ്‍വീനര്‍ എം.കെ. വിജീഷ് അധ്യക്ഷത വഹിച്ചു. പി.പി. സദാനന്ദന്‍, പി. സുരേഷ്‌കുമാര്‍, സി. രശ്മി വിജയന്‍, പി.എം. രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.