വെള്ളപ്പൊക്കത്തിൽ തകർന്ന വളയഞ്ചാൽ തൂക്കുപാലം പുനർനിർമിക്കാൻ അടിയന്തിര നടപടി വേണമെന്ന് ആറളം ഗ്രാമപഞ്ചായത്ത്

കേളകം: സർക്കാരിനോട് ആവശ്യപ്പെട്ടു. തകർന്ന വളയഞ്ചാൽ പാലം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡൻറ് കെ. വേലായുധൻ, ജനപ്രതിനിധികളായ ലീലാമ്മ തോമസ്, അരവിന്ദൻ, ജോഷി പാലമറ്റം, മുൻ പ്രസിഡൻറ് വി.ടി. തോമസ് എന്നിവർ സന്ദർശിച്ചു. പാലം തകർന്നതോടെ ആറളം ഫാമിലെ നൂറോളം വിദ്യാർഥികളുടെ പഠനം മുടങ്ങിയതായും ആറളം ആദിവാസി പുനരധിവാസ മേഖലയും വന്യജീവി സങ്കേതവും ഒറ്റപ്പെട്ടതായും സംഘം അറിയിച്ചു. പ്രശ്നം കലക്‌ടറുടെയും ട്രൈബൽ വകുപ്പി​െൻറയും ശ്രദ്ധയിൽ പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.