മട്ടന്നൂര്‍: ബേരം റോഡിൽ ഇറക്കിയ പഴയ നഗരസഭ ഷോപ്പിങ് കോംപ്ലക്സിെൻറ അവശിഷ്ടം മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. വാര്‍ഡ് കൗണ്‍സിലറുടെ നിർദേശ പ്രകാരമാണ് പ്രദേശത്ത് ബേരം, ഹസ്സന്‍മുക്ക് എന്നീ റോഡരികുകളില്‍ റോഡിലെ കുഴികൾ നികത്താനും മറ്റുമായി കെട്ടിട അവശിഷ്ടം ഇറക്കിയത്. എന്നാൽ, ആണിയും കുപ്പിച്ചില്ലും അടങ്ങുന്ന അവശിഷ്ടം റോഡില്‍ ഇടുന്നതോടെ വാഹനങ്ങളുടെ ടയർ പൊട്ടുമെന്നും കാല്‍നടക്കാർക്ക് മുറിവേല്‍ക്കുമെന്നും നാട്ടുകാര്‍ പറയുന്നു. പഴയ നഗരസഭ ഷോപ്പിങ് കോംപ്ലക്സിെൻറ അവശിഷ്ടങ്ങള്‍ക്കായി വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ചിലര്‍ അവശിഷ്ടം കൊണ്ടുപോകാൻ വാഹനവും ഏര്‍പ്പാട് ചെയ്യാന്‍ തയാറായിരുന്നെന്ന് നഗരസഭ അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.