കണ്ണൂർ: കേരള നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിലെ തൊഴിലാളികളുടെ തീർപ്പാകാതെകിടക്കുന്ന അപേക്ഷകൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. ബോർഡ് ചെയർമാൻ കെ.വി. ജോസിെൻറ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 125 പരാതികൾ ലഭിച്ചു. ഇവയിൽ 123 എണ്ണം പരിഹരിച്ചു. ബോർഡിെൻറ കീഴിൽവരുന്ന പെൻഷൻ, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി നേരത്തെ തള്ളിയ അപേക്ഷകളുൾപ്പെടെയുള്ള അപേക്ഷകൾ അദാലത്തിൽ പരിഗണിച്ചു. ഇതുവഴി വിവിധ പദ്ധതികളിലായി 10 ലക്ഷത്തോളം രൂപയുടെ ധനസഹായ അപേക്ഷകളാണ് തീർപ്പായത്. ഭവനവായ്പ, ഉപകരണവായ്പ ഇനങ്ങളിൽ പിഴപ്പലിശ ഒഴിവാക്കിയും പലിശയിനത്തിൽ ആനുകൂല്യങ്ങൾ നൽകിയും നിരവധി കേസുകൾ ഒത്തുതീർപ്പാക്കിയതായി ബോർഡ് ചെയർമാൻ കെ.വി. ജോസ് പറഞ്ഞു. വർഷങ്ങളായി കിടക്കുന്ന അപേക്ഷകളിലെ പാകപ്പിഴകൾ നേരിട്ടു തിരുത്താനുള്ള അവസരവും തൊഴിലാളികൾക്ക് ലഭിച്ചു. ബോർഡ് അംഗങ്ങളായ തമ്പി കണ്ണാടൻ, സി.കെ. മുരളി, എക്സിക്യൂട്ടിവ് ഓഫിസർ സി.വി. അരുൺ, അക്കൗണ്ട്സ് ഓഫിസർ അജയകുമാർ, ഡി.ഇ.ഒ എൻ.എം. ഫൗസിയ എന്നിവരും അദാലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.