മുറിച്ചിട്ട മരം നീക്കിയില്ല; കാൽനട നടുറോഡിലൂടെ

കല്യാശ്ശേരി: ദേശീയപാതക്കരികിൽ മുറിച്ചിട്ട മരം ഉപേക്ഷിച്ചതോടെ കാൽനടക്കാർ നടുറോഡിലൂടെ നടക്കേണ്ട ഗതികേടിൽ. അപകടപാതയായ കല്യാശ്ശേരിയിലൂടെ ജീവൻ പണയംവെച്ചാണ് നൂറുകണക്കിന് വിദ്യാർഥികളടക്കം പോകുന്നത്. പാതയുടെ വശങ്ങളിൽ നിറയെ ചളിയും മാലിന്യവും കെട്ടിക്കിടക്കുന്നതിനാൽ റോഡ് ഒഴിവാക്കി നടക്കാനും പറ്റാത്ത അവസ്ഥയാണ്. കനത്ത മഴക്കിടയിൽ പാതയിലേക്ക് ചരിഞ്ഞ മരം മൂന്നാഴ്ച മുമ്പാണ് അധികൃതർ മുറിച്ചിട്ടത്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും അവ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.