ബഹളത്തിൽ മുങ്ങി കണ്ണൂർ കോർപറേഷൻ യോഗം

കണ്ണൂർ: കോർപറേഷൻ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ബങ്കി​െൻറ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടും കുടുംബശ്രീ മിഷൻ വാർഷിക പദ്ധതിക്ക് തുക അനുവദിച്ചതിനെ ചൊല്ലിയുമാണ് തർക്കം ഉടലെടുത്തത്. ബങ്കിനെ കുറിച്ചുള്ള വിമർശനങ്ങൾ കൗൺസിലർമാരുടെ ബന്ധുക്കളിലേക്ക് വരെ നീണ്ടതോടെ യോഗം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാശിയേറിയ വാഗ്വാദത്തിന് വേദിയായി. കുടുംബശ്രീ മിഷൻ വാർഷികത്തി​െൻറ കലാകായിക മത്സരങ്ങൾക്ക് 1,25,000 രൂപ അനുവദിക്കാൻ കുടുംബശ്രീയുടെ സംസ്ഥാന എക്സിക്യൂട്ടിവ് ഡയറക്ടറുടെ സർക്കുലർ യോഗത്തിൽ അവതരിപ്പിച്ചേതാടെയാണ് തർക്കം തുടങ്ങിയത്. എക്സിക്യൂട്ടിവ് ഡയറക്ടറുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ തുക നൽകാൻ കുടുംബശ്രീയുടെ കീഴിലല്ല കോർപറേഷനെന്ന് പ്രതിപക്ഷ നേതാവ് ടി.ഒ. മോഹനൻ പറഞ്ഞു. കുടുംബശ്രീപോലൊരു സംവിധാനത്തിന് എതിരല്ല തങ്ങൾ. ഇത്തരത്തിൽ ഫണ്ട് െചലവഴിക്കുന്നതിൽ നിയന്ത്രണം വേണം. നാളെ ആരെങ്കിലും കത്ത് തന്നാലും ഫണ്ട് കൊടുക്കുമോയെന്ന കാര്യം വിശദീകരിക്കണമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർക്ക് പകരം വകുപ്പ് വഴി നിർദേശം ലഭിക്കണമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലാക്രമണം നടക്കുന്ന നേരത്ത് അതിന് നൽകേണ്ട തുകയായിരുന്നു ഇതെന്ന് ലീഗ് പ്രതിനിധി മുഹമ്മദ് അലി പറഞ്ഞു. കുടുംബശ്രീ തങ്ങളുമായി ബന്ധപ്പെട്ട ഏജൻസിയാണെന്ന് സി.പി.എമ്മിലെ രവീന്ദ്രനും കഴിഞ്ഞ വർഷം 12,000 കൊടുത്തപ്പോൾ ആരും മിണ്ടിയിരുന്നില്ലെന്ന് വെള്ളോറ രാജനും തിരിച്ചടിച്ചു. മേയിലെ പരിപാടി ഇപ്പോഴാണോ ഉന്നയിക്കുന്നതെന്നും സർക്കാറുമായി ഒരു ബന്ധവും ഇല്ലാത്തയാളാണോ എക്സിക്യൂട്ടിവ് ഡയറക്ടറെന്നും അദ്ദേഹം ചോദിച്ചു. വിമർശനത്തെ രാഷ്ട്രീയമായി കാണരുതെന്നും ഇപ്പോൾ അജണ്ടയിൽ വെച്ചത് കൊണ്ടാണ് ചർച്ച ചെയ്തതെന്നും സി. എറമുള്ളാനും പ്രതികരിച്ചു. ഭാരതി, പ്രകാശൻ തുടങ്ങിയവരും പ്രതിഷേധ സ്വരമുയർത്തി. ദുരിത ബാധിതർക്ക് ആവശ്യമായ പണം നൽകിയില്ലെന്ന ആരോപണവുമായി എത്തിയ ഭാരതിയോട് ആവശ്യമായ തുക നൽകിയിട്ടുണ്ടെന്നും ഭാരതി കരുതും പോലെ 10,000 ഒന്നും നൽകാനാവില്ലെന്നും സി.പി.എമ്മിലെ എൻ. ബാലകൃഷ്ണൻ പറഞ്ഞു. ഇനിമുതൽ പരിപാടികൾക്ക് സ്പോൺസർഷിപ് തേടാമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിലെ പമ്പുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റാനുള്ള അപേക്ഷ ചേരിതിരിഞ്ഞുള്ള ബഹളത്തിന് ഇടയാക്കി. പമ്പി​െൻറ പേരിൽ കൊള്ളയാണ് നടക്കുന്നതെന്ന് സഹദേവനും സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്നും സഹദേവന് സൂക്കേടാണെന്നും ടി.ഒ. മോഹനനും പറഞ്ഞതോടെ വീണ്ടും ബഹളമായി. ഇത് ഏറെനേരം വാക്തർക്കത്തിന് ഇടയാക്കി. ഇതിനിടെ 1993ലാണ് പമ്പുകൾ അനുവദിച്ചതെന്നും അക്കാലത്ത് സി.പി.എം ഒഴികെയുള്ള കൗൺസിലർമാർ വീതംവെച്ചെടുത്തതായും വെള്ളോറ രാജൻ ആരോപിച്ചു. അന്ന് കാശ് വാങ്ങി പമ്പ് വാങ്ങേണ്ടിവന്ന വെള്ളോറ, ലീഗ് അംഗം മുഹമ്മദ് അലിയുടെ പിതാവിനെ കുറിച്ചും പറഞ്ഞു. ഇതോടെ തിരിച്ചും വാദ പ്രതിവാദങ്ങൾ നടന്നു. ചില പമ്പുകളുടെ അപേക്ഷ വരുമ്പോൾ മാത്രം എതിർപ്പ് ഉയരുന്നതി​െൻറ കാരണം അറിയാമെന്ന് പി.കെ. രാകേഷും തിരിച്ചടിച്ചു. ഒടുവിൽ ഇതിനായി പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാമെന്ന് പറഞ്ഞ് മേയർ വിഷയം തണുപ്പിക്കുകയായിരുന്നു. എടക്കാട് സോണൽ ഓഫിസ് കാര്യക്ഷമമല്ലാത്തതും ചർച്ചയായി. പെൻഷനുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയായാൽ ഉദ്യോഗസ്ഥരെ അവിടേക്ക് മാറ്റുമെന്ന് സെക്രട്ടറി അറിയിച്ചു. നീർച്ചാലിൽ യു.പി സ്കൂളിൽ അംഗൻവാടി കെട്ടിടം നിർമിക്കാനും അനുമതിയായി. മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചിച്ചാണ് യോഗം തുടങ്ങിയത്. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.