മികച്ച നെയ്ത്തുകാരിയെ ആദരിച്ചു

കല്യാശ്ശേരി: കലാപരമായ കൈത്തറി വസ്ത്രനിർമാണ മത്സരത്തിൽ ഫർണിഷിങ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ കല്യാശ്ശേരി വീവേഴ്സിലെ നെയ്ത്തുകാരി കെ.വി. ഗിരിജയെ അനുമോദിച്ചു. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി മെഡിക്കൽ ഓഫിസർ രശ്മി, കെ. ശിവദാസൻ, പട്ടേരി ലളിത, വി.വി. ബാലൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് 2016-17 വർഷം സംഘടിപ്പിച്ച മത്സരത്തിലാണ് ഗിരിജ ഒന്നാംസ്ഥാനം നേടിയത്. 40000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ചടങ്ങി​െൻറ ഭാഗമായി കല്യാശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.