തളിപ്പറമ്പ്: സുന്നി പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നു െചാവ്വാഴ്ച വാഹനാപകടത്തിൽ മരിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ല മുശാവറ അംഗം സി.പി. അബ്ദുൽ റഊഫ് മുസ്ലിയാർ. പണ്ഡിത കുടുംബത്തിൽ ജനിച്ച സി.പി ചെറുപ്രായത്തിൽ തന്നെ സംഘടന പ്രവർത്തനരംഗത്ത് സജീവമായിരുന്നു. എസ്.എസ്.എഫിലൂടെ പ്രവർത്തന രംഗത്തെത്തി സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡൻറ് പദം വരെ എത്തി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് മൃതദേഹം സൂക്ഷിച്ച കണ്ണൂർ കൊയിലി ആശുപത്രിയിലും തളിപ്പറമ്പ് ബദരിയ്യ നഗറിലുള്ള വീട്ടിലും ബദരിയ നഗർ അൽമഖർ കാമ്പസിലും എത്തിയത്. ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ച ഒന്നരയോടെ കണ്ണൂർ അൽ അബ്റാർ കോംപ്ലക്സിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് വളപട്ടണം ഖാദി ജലാലുദ്ദീൻ ബുഖാരി നേതൃത്വം നൽകി. ബദരിയ്യ നഗർ ജുമുഅത്ത് പള്ളിയിൽ മകൻ സി.പി. സുഹൈലും ബദരിയ നഗർ അൽമഖർ കാമ്പസിൽ കെ.കെ. മൂസ മുസ്ലിയാരും മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് നാലു മണിയോടെ മന്ന മഖാം ഖബർസ്ഥാനിൽ ഖബറടക്കി. നേതാക്കളായ ജിഫ്രി തങ്ങൾ സിലോൺ, മുഹമ്മദ് സുഹൈൽ അസ്സഖാഫ്, ജുനൈദ് ബുഖാരി, മുത്തു തങ്ങൾ, കെ.പി. അബൂബക്കർ മൗലവി പട്ടുവം, പ്രഫ. യു.സി. അബ്ദുൽ മജീദ്, കെ.എ. മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, എൻ. അബ്ദുല്ലത്തീഫ് സഅദി, കെ. അബ്ദുറഷീദ്, നരിക്കോട് സഅദ് തങ്ങൾ, മുഹമ്മദ് ആറ്റക്കോയ തങ്ങൾ, പി. അബ്ദുൽ ഹക്കീം സഅദി, പി.കെ. അലികുഞ്ഞി ദാരിമി, കെ.പി. ഹുസൈൻ സഅദി, ബി.സി റോഡ് ഉബൈദുല്ല നദ്വി, ലീഗ് നേതാക്കളായ ഇബ്രാഹീംകുട്ടി തിരുവട്ടൂർ, അബൂബക്കർ വായാട്, ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ പ്രസിഡൻറ് എം. ജലാൽഖാൻ, സെക്രട്ടറി വി.കെ. അബ്ദുൽ കരീം തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.