ഗാർഹിക പീഡന കേസിൽ മുങ്ങിയ പ്രതിയെ പിടികൂടി

വളപട്ടണം: ഗാർഹിക പീഡന കേസിൽ ജാമ്യംകിട്ടി മുങ്ങിയ പ്രതിയെ വളപട്ടണം പൊലീസ് പിടികൂടി. കണ്ണാടിപ്പറമ്പ് സ്വദേശി ഗോപാലകൃഷ്ണനെയാണ് വളപട്ടണം സ്റ്റേഷൻ ഹൗസ് ഓഫിസർ എം. കൃഷ്ണ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2004ൽ ഉണ്ടായ കേസിൽ ജാമ്യം കിട്ടിയതിനുശേഷം കോടതിയിൽ ഹാജരാവാതെ 14 വർഷമായി മുങ്ങിനടക്കുകയായിരുന്നു. എസ്.ഐ സി.സി. ലതീഷ്, സീനിയർ സി.പി.ഒമാരായ മനേഷ്, ആൻറണി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.