പഴയങ്ങാടി: മഹാത്മാ യൂത്ത് സെൻറർ ഒരുക്കുന്ന ടി.വി. ലക്ഷ്മണൻ (സി.ആർ.പി.എഫ്) സ്മാരക മേയ് ഒന്നിന് തുടങ്ങും. ഏഴുവരെയാണ് മത്സരം. വെങ്ങര കസ്തൂർബ ഗ്രന്ഥാലയത്തിന് സമീപം ഒരുക്കിയ പ്രിയദർശിനി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് നടക്കുക. ഉദ്ഘാടനമത്സരത്തിൽ ഫ്രണ്ട്സ് മുത്തത്തി- ഉദയ മട്ടന്നൂരുമായി ഏറ്റുമുട്ടും. രണ്ടിന് ഫൈറ്റേഴ്ന് പാണപ്പുഴ -റെഡ്സ്റ്റാർ പേരൂൽ, മൂന്നിന് എം.ഇ.സി ആർമി പേരാവൂർ -പാരസൈഡ് പരപ്പ, നാലിന് യുവധാര പട്ടാന്നൂർ -ഷാരോൺ പെരിങ്ങോം മത്സരങ്ങൾ നടക്കും. എട്ടുവയസ്സ് മുതൽ 16ൽ താഴെയുള്ള കുട്ടികൾക്ക് വോളിബാൾ കോച്ചിങ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഫോൺ: 9847250178.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.