യാത്രയയപ്പും ക്ഷീരകർഷകരെ ആദരിക്കലും

പയ്യന്നൂർ: കടന്നപ്പള്ളി തെേക്കക്കര ക്ഷീരോൽപാദക സഹകരണ സംഘത്തിൽനിന്ന് വിരമിക്കുന്ന എസ്.കെ. രാജൻ നമ്പ്യാർക്ക് സംഘം ഭരണസമിതിയും നാട്ടുകാരും യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം പി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ പാൽ അളന്ന കർഷകരെ ക്ഷീരവികസന വകുപ്പ് ജില്ല അസി. ഡയറക്ടർ രാജശ്രീ കെ. മേനോൻ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. സുധാകരൻ, മല്ലപ്പള്ളി നാരായണൻ, പി.വി. ഭാസ്കരൻ, കെ. സ്നേഹേഷ്, ടി.വി. ചന്ദ്രൻ, ടി.വി. മോഹനൻ, ടി.വി. രമേശൻ, കപ്പാടക്കത്ത് കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കരിക്കൻ ദാമോദരൻ സ്വാഗതവും കെ. സുവർണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.