പയ്യന്നൂർ: കേരള ബാങ്ക് രൂപവത്കരണത്തിലൂടെ സംസ്ഥാനത്തെ പ്രാഥമിക സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കെ.സി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആൻറണി പറഞ്ഞു. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ ജില്ല സമ്മേളനം പയ്യന്നൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ലക്ഷ്മണൻ തുണ്ടിക്കോത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ ജോഷ്വാ മാത്യു മുഖ്യപ്രഭാഷണം നടത്തി. എം. നാരായണൻ കുട്ടി, എ.പി. നാരായണൻ, ഇ.ഡി. സാബു, ഷിജി കെ. നായർ, അഡ്വ. ഡി.കെ. ഗോപിനാഥ്, ടി.വി. കുഞ്ഞമ്പു നായർ, എ.വി. ഗോവിന്ദൻ അടിയോടി, കെ.വി. ജയചന്ദ്രൻ, എം. രാജു, ആർ. ശശിധരൻ, കെ.സി. രാജീവൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. രാജീവൻ ഉദ്ഘാടനംചെയ്തു. എൻ.വി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അശോകൻ കറുങ്ങാപ്പിള്ളി ഉപഹാരസമർപ്പണം നടത്തി. വി.എൻ. എരിപുരം, കെ. ജയരാജ്, ടി.വി. ഭാനുപ്രകാശ്, ടി.കെ. ശശികുമാർ, പി.വി. വിനോദ് കുമാർ, എ. പ്രമീള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.