ലയൺസ്​ ക്ലബ്​ വാർഷിക കൺവെൻഷൻ 29ന്​

കണ്ണൂര്‍: ലയണ്‍സ്‌ ക്ലബ് ഇൻറർനാഷനല്‍ ഡിസ്ട്രിക്ട് 318 ഇയുടെ 14ാമത് വാര്‍ഷിക ജില്ല കണ്‍വെന്‍ഷന്‍ ഏപ്രിൽ 29ന് രാവിലെ 10 മുതൽ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ നടക്കും. നേപ്പാളില്‍നിന്നുള്ള മുന്‍ ഇൻറര്‍നാഷനല്‍ ഡയറക്ടര്‍ സഞ്ജയ് കയിത്താന്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും മാഹിയിലുമായുള്ള നൂറ്റമ്പതോളം ക്ലബുകൾ പെങ്കടുക്കും. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ. ഡെന്നീസ് തോമസ്, സുരേഷ്ബാബു, യു.കെ. ഭാസ്‌കരന്‍ നായര്‍, രാജേഷ് വൈഭവ്, എം. വിനോദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.