നോ ഹോൺ ഡേ ആചരിച്ചു

കണ്ണൂർ: ഹോണടിയിൽ നിന്ന് ഒരു ദിനം അവധിയെടുക്കാനുള്ള ആഹ്വാനം മിക്കവരും അനുസരിച്ചു. അന്താരാഷ്ട്ര ശബ്ദ മലിനീകരണ ദിനമായ ഇന്നലെ മിക്കവരും ഹോണടിക്കുന്നത് പരമാവധി ഒഴിവാക്കി. നോൺ ഹോൺ ഡേ ദിനാചരണത്തിൽ നിരത്തുകൾ പൂർണമായി നിശ്ശബ്ദമായിരുന്നില്ലെങ്കിലും, ഹോണടിച്ച് തിരക്കുകൂട്ടാതെ പലരും സഹകരിച്ചുവെന്നും മോേട്ടാർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. അമിതശബ്ദം ഹാനികരമാണെന്ന സന്ദേശവുമായാണ് അന്താരാഷ്ട്ര തലത്തിൽ ശബ്ദ മലിനീകരണ ബോധവത്കരണം ആചരിച്ചത്. ദിനാചരണത്തി​െൻറ ഭാഗമായി കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് ആർ.ടി ഒാഫിസുകളുടെ കീഴിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിൽ ആർ.ടി.ഒ എം. മനോഹരൻ നിർവഹിച്ചു. ജോ. ആർ.ടി.ഒ കെ. അബ്ദുൽഷുക്കൂർ, എം.വി.െഎമാരായ രഞ്ജിത്, സനീഷ്, ബേബി ജോൺ, അജ്മൽ, അനൂപ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.