ചന്ദ്ര​െൻറ കൊലപാതകം: നടുക്കംമാറാതെ വേങ്ങാട്​ നിവാസികൾ

കൂത്തുപറമ്പ്: പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുംമുമ്പ് തൊട്ടടുത്ത വേങ്ങാട് പഞ്ചായത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് ജനങ്ങളെ ഞെട്ടിച്ചു. പിണറായിയിൽ മകൾ അച്ചെനയും അമ്മെയയും സ്വന്തം മകളെയുമാണ് കൊലപ്പെടുത്തിയതെങ്കിൽ വേങ്ങാട് മകൻ അച്ഛെനയാണ് കൊലപ്പെടുത്തിയത് എന്ന സാമ്യവും കൊലപാതകങ്ങൾക്കുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പേതാടെയാണ് വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ചാമപ്പറമ്പിൽ വളയങ്ങാടൻ ചന്ദ്രൻ കൊല്ലപ്പെടുന്നത്. രാത്രി 11ഒാടെ ചന്ദ്ര​െൻറ ചേതനയറ്റശരീരം മകൻ നിഖിലും മറ്റ് രണ്ടുപേരും കൂടി ഓട്ടോയിൽ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്തേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണം. ചന്ദ്ര​െൻറ ശരീരത്തിലേറ്റ മുറിവി​െൻറ ആഴം പരിശോധിച്ച ഡോക്ടർമാർ കൊലപാതകമാണെന്നുള്ള സൂചന അപ്പോൾതന്നെ െപാലീസിന് നൽകിയിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ സംഭവദിവസം രാത്രിതന്നെ പൊലീസ് നിഖിലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർച്ചയുള്ള വടിക്കഷണവും രക്തക്കറയും പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് നിഖിലിനെ ചോദ്യംചെയ്തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. ആറു മാസം സൈനികനായി ജോലിനോക്കിയ, നല്ല കായികശേഷിയുണ്ടായിരുന്ന പ്രതി പൊലീസി​െൻറ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ, പൊലീസ് സാന്നിധ്യത്തിൽ പിതാവി​െൻറ ശവ സംസ്കാരച്ചടങ്ങിനെത്തിയ നിഖിൽ ആത്മനിയന്ത്രണം വിട്ട് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതകത്തി​െൻറ ചുരുളഴിഞ്ഞത്. അച്ഛനും മകനും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് െപാലീസ് പറഞ്ഞു. ജനിച്ച് രണ്ടുമാസം എത്തുന്നതിന് മുമ്പുതന്നെ നിഖിലി​െൻറ അമ്മ മരിച്ചിരുന്നു. പിന്നീട് ഒന്നിലധികം വിവാഹം കഴിച്ച ചന്ദ്രൻ ശിവപുരത്തുള്ള ഭാര്യവീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. വല്ലപ്പോഴും വേങ്ങാട് എത്തിയിരുന്ന ചന്ദ്രൻ മകനുമായി കലഹിക്കുന്നതും പതിവായിരുന്നു. മദ്യലഹരിയിൽ ത​െൻറ അമ്മയെപ്പറ്റി അപവാദം പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിഖിൽ െപാലീസിന് മൊഴിനൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.