കണ്ണൂർ: കണ്ണൂർ സർവകലാശാലാ എംേപ്ലായീസ് യൂനിയൻ 20ാം വാർഷികസമ്മേളനവും കോൺഫെഡറേഷൻ ഒാഫ് യൂനിവേഴ്സിറ്റി എംേപ്ലായീസ് ഒാർഗനൈസേഷൻസ് കേരളയുടെ ജനറൽ കൗൺസിൽ സമ്മേളനവും േമയ് 22, 23 തീയതികളിൽ താവക്കര ആസ്ഥാനത്ത് നടക്കും. സർവിസിൽനിന്ന് വിരമിക്കുന്ന യൂനിയൻ ജനറൽ െസക്രട്ടറി വിജയൻ അടുക്കാടൻ, മുൻ ജനറൽ സെക്രട്ടറി എം. രാമചന്ദ്രൻ എന്നിവർക്കുള്ള യാത്രയയപ്പും ഇതിെൻറ ഭാഗമായി നടക്കും. പരിപാടികളുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തിൽ പ്രസിഡൻറ് പി.എം. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.ജെ. സാജു സംസാരിച്ചു. ജനറൽ സെക്രട്ടറി വിജയൻ അടുക്കാടൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.എം. അബ്ദുൽ ജബ്ബാർ (ചെയർ), ടി.കെ. പ്രിയ (ൈവസ് ചെയർ), പി.ജെ. സാജു (ജന. കൺ), ഗിരീഷ്കുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.