പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കൽ പ്രഖ്യാപനം ഇന്ന്​

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് വെള്ളിയാഴ്ച സർക്കാർ ഉടമസ്ഥതയിലേക്ക് മാറും. ഏറ്റെടുക്കൽ പ്രഖ്യാപനം രാവിലെ 10 മണിക്ക് ടി.വി. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയാകും. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി ഐ.എ.എസ്, ചുമതലയേൽക്കുന്ന ബോർഡ് ഓഫ് കൺട്രോൾ അംഗങ്ങൾ, നിലവിലെ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.