പരിയാരം മെഡിക്കൽ കോളജിൽ ആർട്ട് ഗാലറി ഉദ്​ഘാടനം ഇന്ന്​

പയ്യന്നൂർ: കേരള ലളിതകല അക്കാദമി സഹകരണത്തോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച ആർട്ട് ഗാലറിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർവഹിക്കും. അക്കാദമി ബ്ലോക്കിലെ സ്ഥിരം ചിത്രപ്രദർശനത്തി​െൻറ ഉദ്ഘാടനം പി. കരുണാകരൻ എം.പി നിർവഹിക്കും. ഇതോടെ, കേരളത്തിൽ ആർട്ട് ഗാലറിയുള്ള ആദ്യത്തെ മെഡിക്കൽ കോളജായി പരിയാരം മാറും. വിശ്വപ്രസിദ്ധമായ 60 ചിത്രങ്ങളാണ് ലളിതകല അക്കാദമി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമ്മാനിച്ചത്. ലളിതകല അക്കാദമി ചെയർമാനും ചലച്ചിത്ര സംവിധായകനും ശിൽപിയുമായ നേമം പുഷ്പരാജ് ചടങ്ങിൽ അധ്യക്ഷനായിരിക്കും. ടി.വി. രാജേഷ് എം.എൽ.എ, ശേഖരൻ മിനിയോടൻ, പി. പുരുഷോത്തമൻ, ഡോ. കെ. സുധാകരൻ, രവീന്ദ്രൻ തൃക്കരിപ്പൂർ എന്നിവർ സംസാരിക്കും. 11 മണിക്ക്, ആരോഗ്യമന്ത്രി പങ്കെടുത്തുകൊണ്ട് പുതിയ ബോർഡ് ഓഫ് കൺട്രോൾ അംഗങ്ങളുടെയും സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിലെ മെഡിക്കൽ കോളജ് ഭരണ സമിതി അംഗങ്ങളുടെയും യോഗം നടക്കും. തുടർന്ന് വിവിധ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികളുടെ യോഗം മെഡിക്കൽ എജുക്കേഷൻ ഹാളിൽ ചേരും. ഉച്ചക്ക് 12 മണിക്ക് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ജീറിയാട്രിക് വകുപ്പ് ഉദ്ഘാടനവും ആരോഗ്യ മന്ത്രി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.