മലമ്പനി ദിനാചരണം: ജില്ലതല ഉദ്​ഘാടനവും രോഗനിർണയ ക്യാമ്പും

കണ്ണൂർ: ആരോഗ്യവകുപ്പി​െൻറ ആഭിമുഖ്യത്തിൽ ലോക മലമ്പനി ദിനാചരണം സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം ബക്കളം എ.കെ.ജി മന്ദിരത്തിൽ ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ കെ. ഷാജു നിർവഹിച്ചു. ആന്തൂർ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ.ടി. രേഖ മലമ്പനി ദിനാചരണ സന്ദേശം നൽകി. ഗപ്പി മത്സ്യ നിക്ഷേപവും ധർമശാലാ ഗുഡ്വുഡ് പ്ലൈവുഡ് കമ്പനിയിെല തൊഴിലാളികൾക്ക് മലമ്പനിരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. കൗൺസിലർ എൻ.വി. സരോജിനി, പറശ്ശിനിക്കടവ് പി.എച്ച്.സി മെഡിക്കൽ ഒാഫിസർ ഡോ. ജിത വിജയ്, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഒാഫിസർ ജോസ് ജോൺ, ദേശീയ ആരോഗ്യദൗത്യം ജൂനിയർ കൺസൽട്ടൻറ് ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി. സുനിൽദത്തൻ ക്ലാസെടുത്തു. പാപ്പിനിശ്ശേരി പി.എച്ച്.എസി മെഡിക്കൽ ഒാഫിസർ ഡോ. ഷാഹിന ബായി സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഒാഫിസർ അബ്ദുല്ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.