കടലാക്രമണം: പെട്ടിപ്പാലം കോളനിവാസികൾ ദുരിതത്തിൽ

തലശ്ശേരി: പുന്നോൽ പെട്ടിപ്പാലം കോളനി പരിസരത്തെ കടലാക്രമണം തടയാൻ ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ. കാലാകാലമായി ഇതേ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികൃർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടികള്‍ ഒന്നും ഉണ്ടാവാറില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. ഞായറാഴ്ച കടലാക്രണമുണ്ടായപ്പോൾ തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും എ.എസ്.പി ചൈത്ര തെരേസ ജോണി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളനിയിലെത്തിയപ്പോൾ അവിടെയുള്ള താമസക്കാർ അവരുടെ ദയനീയാവസ്ഥ വിവരിച്ചു. കോളനിവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കുടുംബങ്ങൾ പോകാൻ തയാറായില്ല. തലശ്ശേരി നഗരസഭ നിർമിച്ചുനൽകിയ പെട്ടിപ്പാലത്തെ ഫ്ലാറ്റിലും മറ്റു നിരവധി വീടുകളിലുമായി കടൽപരിസരത്ത് 500ഒാളം പേർ താമസിക്കുന്നുണ്ട്. കടലാക്രമണമുണ്ടാകുേമ്പാൾ ഏറെ ഭീതിയോടെയാണ് കഴിയുന്നെതന്ന് കോളനിയിലുള്ളവർ പറഞ്ഞു. തീരം ഭിത്തികെട്ടി സംരക്ഷിക്കുമെന്ന് പറയുന്നതല്ലാതെ ജീവിതസുരക്ഷക്കായി ഭരണാധികാരികൾ ഒന്നുംചെയ്യുന്നില്ലെന്നാണ് കോളനിക്കാരുടെ പരിഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.